Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FCRA Registration

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​മാ​​​ന്യ​​​നീ​​​തി​​​യു​​​ടെ​​​യും ലം​​​ഘ​​​നം

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഫ്സി​​​ആ​​​ർ​​​എ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കു​​​ക​​​യോ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്പോ​​​ൾ ഇ​​​ത്ത​​​രം ഫ​​​ണ്ടു​​​ക​​​ളും അ​​​വ​​​യി​​​ലൂ​​​ടെ സൃ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ട ആ​​​സ്തി​​​ക​​​ളും നി​​​യു​​​ക്ത അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​കു​​​ന്ന വ്യ​​​വ​​​സ്ഥ സാ​​​മാ​​​ന്യ​​​നീ​​​തി​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ർ.

ഓ​​​രോ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ലും എ​​​ഫ്സി​​​ആ​​​ർ​​​എ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പു​​​തു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ആ ​​​സ​​​മ​​​യം​​​വ​​​രെ സം​​​ഘ​​​ട​​​ന പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ബോ​​​ധ്യ​​​മാ​​​യ​​​ശേ​​​ഷം മാ​​​ത്ര​​​മേ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ എ​​​ഫ്സി​​​ആ​​​ർ​​​എ പു​​​തു​​​ക്കു​​​ക​​​യു​​​ള്ളൂ. ഫ​​​ണ്ടു​​​ക​​​ളു​​​ടെ വ​​​ര​​​വും ഉ​​​പ​​​യോ​​​ഗ​​​വും സാ​​​ധു​​​വും യ​​​ഥാ​​​ർ​​​ഥ​​​വു​​​മാ​​​യ​​​താ​​​ണെ​​​ന്ന​​​തി​​​നു​​​ള്ള അം​​​ഗീ​​​കാ​​​രം കൂ​​​ടി​​​യാ​​​ണ് ഇ​​​തു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ര​​​ജി​​​സ്ട്ര​​​ഷേ​​​ൻ പു​​​തു​​​ക്ക​​​ലെ​​​ന്ന് നി​​​യ​​​മ​​​ വി​​​ദ​​​ഗ്ധ​​​ർ ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പു​​​തു​​​ക്ക​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള എ​​​ഫ്സി​​​ആ​​​ർ​​​എ വ​​​കു​​​പ്പാ​​​ണ്. പോ​​​രാ​​​യ്മ​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ അ​​​ക്കാ​​​ര്യം അ​​​സോ​​​സി​​​യേ​​​ഷ​​​നെ അ​​​റി​​​യി​​​ച്ചു തി​​​രു​​​ത്തി​​​ക്കു​​​ക​​​യോ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യോ ആ​​​ണു ചെ​​​യ്യേ​​​ണ്ട​​​ത്. പ​​​ക്ഷേ അ​​​തു​​​ണ്ടാ​​​കു​​​ന്നി​​​ല്ല. പു​​​തു​​​ക്ക​​​ലു​​​ക​​​ൾ നി​​​ര​​​സി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചോ അ​​​തി​​​നു​​​ള്ള പോ​​​രാ​​​യ്മ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചോ പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്നി​​​ല്ല. ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പു​​​തു​​​ക്കി ന​​​ൽ​​​കാ​​​തി​​​രി​​​ക്കു​​​ന്ന നി​​​ല​​​വി​​​ലെ രീ​​​തി​​​പോ​​​ലും തെ​​​റ്റാ​​​ണ്.

സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഫ​​​ണ്ടും ആ​​​സ്തി​​​ക​​​ളും കേ​​​ന്ദ്രം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ജു​​​ഡീ​​​ഷ​​​ൽ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തു​​​ണ്ട്. സ്വ​​​ത്ത​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും ഏ​​​തൊ​​​രു ന​​​ഷ്‌​​​ട​​​വും നീ​​​തി​​​യു​​​ക്ത​​​വും ന്യാ​​​യ​​​വു​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 300 എ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​യി നി​​​ർ​​​വ​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്. പു​​​തി​​​യ ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ സ്ഥാ​​​പി​​​ത ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ത്തി​​​ന്‍റെ​​​യും ആ​​​നു​​​പാ​​​തി​​​ക​​​ത​​​യു​​​ടെ​​​യും ത​​​ത്വ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വ്യ​​​തി​​​ച​​​ല​​​ന​​​മാ​​​ണെ​​​ന്നും മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​വും സ്വ​​​യം​​​ഭ​​​ര​​​ണ​​​വും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ അ​​​നു​​​ച്ഛേ​​​ദം 25, 26 പ്ര​​​കാ​​​ര​​​മു​​​ള്ള ഉ​​​റ​​​പ്പു​​​ക​​​ളെ​​​യും ഭേ​​​ദ​​​ഗ​​​തി ബാ​​​ധി​​​ക്കു​​​ന്നു. ന്യൂ​​​ന​​​പ​​​ക്ഷ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​ൽ അ​​​നാ​​​വാ​​​ശ്യ ഇ​​​ട​​​പെ​​​ട​​​ലി​​​നു കാ​​​ര​​​ണ​​​മാ​​​യേ​​​ക്കാ​​​വു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ വി​​​വാ​​​ദ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ലു​​​ണ്ടെ​​​ന്നും നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Latest News

Corehub Up